കണ്ണൂർ :- കാലവർഷത്തിൽ നിന്ന് തുലാവർഷത്തിലേക്കുള്ള മാറ്റത്തിൻ്റെ ഭാഗമായി സംസ്ഥാനത്ത് മഴ വ്യാപകം. പ്രധാനമായും വടക്കൻ കേരളത്തിലാണ് ഇടിയോടുകൂടിയുള്ള മഴ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായത്. കണ്ണൂർ, കോഴിക്കോട്, വയനാട്, തിരുവനന്തപുരം ജില്ലകളിലും മാഹിയിലുമാണ് ഒക്ടോബർ ഒന്നുമുതൽ 11 വരെ സാധാരണ ലഭിക്കേണ്ടതിനെക്കാൾ അധിക മഴ രേഖപ്പെടുത്തിയത്.
കണ്ണൂരിൽ 98.4 മില്ലിമീറ്റർ പെയ്യേണ്ടിടത്ത് 133.3 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. 35 ശതമാനം അധികം. കോഴിക്കോ ട് 114.5 മി.മീ. പെയ്യേണ്ടിടത്ത് 142.5 മി.മീ. പെയ്തു. 24 ശതമാനം അധികം. 77.1 മി.മീ. പെയ്യേണ്ട വയനാട്ടിൽ 82.2-ഉം, 94.1 മി.മീ. പെയ്യേണ്ട തിരുവനന്തപുരത്ത് 120.7 മി.മീറ്ററുമാണ് പെയ്തത്. വയ നാട്ടിൽ ഏഴ്, തിരുവനന്തപുരത്ത് 28 ശതമാനം വീതം അധികമഴയാ ണ് രേഖപ്പെടുത്തിയത്. മാഹി • യിൽ 95.1 മി.മീ. പെയ്യേണ്ടിടത്ത് - 102.2 മി.മീ. മഴ പെയ്തു. ഏഴു ശത മാനം അധികം.
ജൂൺ ഒന്നിന് തുടങ്ങി 122 - ദിവസം നീണ്ട കാലവർഷ കല ണ്ടർ അവസാനിച്ചെങ്കിലും കാലവർഷം രാജ്യത്തുനിന്ന് പൂർണമായി പിൻവാങ്ങിയിട്ടി ല്ല. തുലാവർഷക്കാറ്റ് തുടങ്ങിയി ട്ടുമില്ല. നിലവിലെ സൂചന പ്രകാ രം ഒക്ടോബർ അവസാനത്തി ലോ നവംബർ ആദ്യ ആഴ്ചയി ലോ ആയിരിക്കും കാലവർഷം പൂർണമായി പിന്മാറി തുലാവർ ഷക്കാറ്റ് ആരംഭിക്കാൻ സാധ്യ തയെന്നാണ് കാലവാസ്ഥാ വി ദഗ്ധരുടെ അഭിപ്രായം. അറബി ക്കടലിലും ബംഗാൾ ഉൾക്കടലി ലും തുടർച്ചയായുണ്ടാകുന്ന ന്യൂ നമർദങ്ങളും ചക്രവാതച്ചുഴിക് ളും കാരണം കൃത്യമായ സ്ഥിരീ കരണം ഇതിലിനിയും വന്നിട്ടില്ല.