പെരുമാച്ചേരി :- നെല്ലിക്കപ്പാലം - പെരുമാച്ചേരി - കൊളച്ചേരി മുക്ക് റോഡിൽ പെരുമാച്ചേരിക്ക് സമീപത്തെ റോഡരികിലെ ഓടയിൽ കെട്ടിക്കിടക്കുന്ന വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്ന് പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അറിയിച്ചു.
അശാസ്ത്രീയമായ നിർമാണം മൂലം ഓടയിൽ സ്ഥിരമായ വെള്ളക്കെട്ട് രൂപപ്പെട്ടതാണ് നാട്ടുകാർ വിനയായത്. ഇതു സംബന്ധിച്ച് കൊളച്ചേരി വാർത്തകൾ Online News അടക്കം പ്രദേശവാസികളുടെ ബുദ്ധിമുട്ട് വാർത്ത നൽകി അധികാരികളിൽ എത്തിച്ചിട്ടുണ്ടായിരുന്നു. രണ്ട് തവണ പൊതുമരാമത്ത് റോഡ്‌സ് വിഭാഗം സ്ഥലം സന്ദർശിക്കുകയും ഓടയിലെ മണ്ണ് നീക്കം ചെയ്യാൻ നടപടിയെടുത്തെങ്കിലും പ്രശ്‌നത്തിന് ശാശ്വതപരിഹാരം ഉണ്ടായിരുന്നില്ല.
തുടർന്നാണ് ഇന്നലെ എക്സിക്യൂട്ടിവ് എൻജിനീയർ കെ. കിഷോർ, അസിസ്റ്റൻ്റ് എൻജിനീയർ രജിത എന്നിവരടങ്ങുന്ന സംഘം ഇന്നലെ സ്ഥലം സന്ദർശിക്കുകയും തക്കതായ പരിഹാരം ചെയ്യാമെന്ന് പ്രദേശവാസികൾക്ക് ഉറപ്പു നൽകുകയും ചെയ്തു.പ്രദേശവാസികളായ കോറോത്ത് രമേശൻ, കെ. മോഹനൻ, മനോഹരൻ, സജിത്ത് തുടങ്ങിയവർ സ്ഥലത്ത് സന്നിഹിതരായിരുന്നു.