സുപ്രീംകോടതി ചീഫ് ജസ്‌റ്റിസായി സഞ്ജീവ് ഖന്ന നവംബർ 11 ന് ചുമതലയേൽക്കും


ന്യൂഡൽഹി :- സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്നയെ നിയമിച്ച് രാഷ്ട്രപതി ഉത്തരവിറക്കി. നവംബർ 11നു ചുമതലയേൽക്കും. നിലവിലെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചുഡ് നവംബർ 10നു വിരമിക്കും. സീനിയോറിറ്റി പ്രകാരം ജസ്റ്റിസ് ഖന്നയ്ക്കു വേണ്ടിയുള്ള ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ശുപാർശ കേന്ദ്രസർക്കാർ അംഗീകരിക്കുകയായിരുന്നു. 

ഡൽഹി സ്വദേശിയായ ജസ്റ്റിസ് ഖന്ന, 1983ൽ ഡൽഹി തീസ് ഹസാരി കോടതിയിൽ അഭിഭാഷകനായാണ് പ്രാക്ടിസ് തുടങ്ങിയത്. പിന്നീട് ഡൽഹി ഹൈക്കോടതിയിലേക്കും ട്രൈബ്യൂണലുകളിലേക്കും ചുവടുമാറി. ആദായനികുതി വകുപ്പിന്റെയും ഡൽഹി സർക്കാരിന്റെയും സ്റ്റാൻഡിങ് കൗൺസലായിരുന്നു. 2005ൽ ഡൽഹി ഹൈക്കോടതിയിൽ അഡീഷനൽ ജഡ്‌ജിയും പിറ്റേവർഷം സ്ഥിരം ജഡ്‌ജിയുമായി. 2019ൽ ആണു സുപ്രീം കോടതി ജഡ്‌ജിയായത്. അടുത്ത വർഷം മേയ് 13 വരെ സേവനകാലാവധിയുണ്ട്.

Previous Post Next Post