കൊളച്ചേരി :- കണ്ണൂർ എ.ഡി.എം നവീൻ ബാബുവിൻ്റെ ആത്മഹത്യയ്ക്ക് കാരണക്കാരിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയെ കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു വരുന്ന തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ സ്കൂൾ കലോത്സവ സമാപന ചടങ്ങിൽ പങ്കെടുപ്പിച്ചാൽ തടയുമെന്ന് കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ്.
പ്രതിഷേധങ്ങൾ മുഖവിലക്കെടുക്കാതെ പി.പി ദിവ്യയെ പങ്കെടുപ്പിക്കാൻ ശ്രമിച്ചാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾക്ക് കലോത്സവ സംഘാടക സമിതി മാത്രമാവും ഉത്തരവാദികളെന്നും മുസ്‌ലിം യൂത്ത് ലീഗ് പറഞ്ഞു.