കുറ്റ്യാട്ടൂർ :- കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ CDS ന്റെ ആഭിമുഖ്യത്തിൽ എട്ടാം വാർഡ് കോമക്കരിയിൽ ആരംഭിച്ച 'ഒരു ഗ്രാമമാകെ സംരംഭകരാകുന്നു ജി ടോട്ടലിലൂടെ' എന്ന സംരംഭത്തിന്റെ ഉദ്ഘാടനം കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി റെജി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ എം.വി ജയൻ ആദ്യ വില്പന നടത്തി സംസാരിച്ചു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യു.മുകുന്ദൻ, സിഡിഎസ് ചെയർപേഴ്സൺ ബിന്ദു.സി, വാർഡ് വികസന സമിതി കൺവീനർ കെ.മധു, എട്ടാം വാർഡ് സി ഡി എസ്സ് മെമ്പർ സുജിത.വി എന്നിവർ ആശംസയർപ്പിച്ചു സംസാരിച്ചു. കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിലേഷ്.സി സ്വാഗതവും ജി ടോട്ടൽ സംരംഭത്തിന്റെ പ്രസിഡന്റ് വിദ്യ കെ.വി നന്ദിയും പറഞ്ഞു.