കേരള ശാസ്ത്രസാഹിത്യപരിഷത്ത് മയ്യിൽ മേഖല പ്രവർത്തക സംഗമം നടന്നു


മയ്യിൽ :- കേരള ശാസ്ത്രസാഹിത്യപരിഷത്ത് മയ്യിൽ മേഖല പ്രവർത്തക സംഗമം മയ്യിൽ സി.ആർ.സിയിൽ വെച്ച് നടന്നു. സി.കെ അനൂപ് ലാൽ അദ്ധ്യക്ഷത വഹിച്ചു. കണ്ണൂർജില്ലാ പ്രസിഡനന്റ് കെ.പി പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി അംഗം എ.ഗോവിന്ദൻ മാസ്റ്റർ വിഷയാവതരണം നടത്തി. 

Dr. രമേശൻ കടൂർ , കെ.സി പത്മനാഭൻ, പി.കെ  ഗോപാലകൃഷ്ണൻ മാസ്റ്റർ, രവിനമ്പ്രം, താരേഷ് എന്നിവർ സംസാരിച്ചു. ഗ്രൂപ്പ് ചർച്ചകൾ ക്രോഡീകരിച്ചുകൊണ്ട്  സി.വിനോദ്, വി.പി രതി, പി.പ്രമീള എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി കെ.കെ കൃഷ്ണൻ സ്വഗതവും മേഖല ട്രഷറർ പി.വി ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.

Previous Post Next Post