ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷന്റെ നേതൃത്വത്തിൽ ഗുരു നിത്യ ചൈതന്യയതി സംരഭകശ്രീ പുരസ്‌കാര ജേതാവ് ബാബു പണ്ണേരിയെ ആദരിച്ചു


കണ്ണൂർ :- ഗുരു നിത്യ ചൈതന്യയതി ജന്മശതാബ്‌ധി ആഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ സംരഭകശ്രീ പുരസ്‌കാരം നേടിയ കണ്ണൂർ ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷൻ ട്രഷറർ ബാബു പണ്ണേരിയെ ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷന്റെ നേതൃത്വത്തിൽ അനുമോദിച്ചു.

കണ്ണൂർ ജില്ലാ ഒളിമ്പിക്സ് അസോസിയേഷൻ സെക്രട്ടറി പ്രൊഫസർ ഡോ. ജഗന്നാഥൻ പി. കെ ഉദ്ഘാടനവും അനുമോദനവും നടത്തി. ഷട്ടിൽ ബാഡ്മിന്റൺ അസോസിയേഷൻ പ്രസിഡന്റ്‌ കെ.പി അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു. അരുൺ പവിത്രൻ, പി.പി മുഹമ്മദ്‌ അലി, കെ.ശിവകുമാർ,ഡോ. കെ.അബ്ദുൾ റഹ്മാൻ എന്നിവർ സംസാരിച്ചു. പരിപാടിക്ക് സെക്രട്ടറി കെ.പി പ്രജീഷ് സ്വാഗതവും സീനിയർ വൈസ് പ്രസിഡന്റ്‌ കെ.രാജേഷ് നന്ദിയും പറഞ്ഞു.



Previous Post Next Post