പിറന്നാളിന് എൻ്റെ വക വായനശാലക്ക് ഒരു പുസ്തകം,പുസ്തക ശേഖരണവുമായി മുല്ലക്കൊടി സി.ആർ.സി വായനശാല

 


മുല്ലക്കൊടി:-വായനശാലാ പരിധിയിലെ കുടുംബങ്ങളിൽ നിന്ന് "പിറന്നാൾ ദിനത്തിൽ എൻ്റെ വക വായനശാലക്ക് ഒരു പുസ്തകം "എന്ന പദ്ധതി പ്രകാരം പുസ്തക ശേഖരണത്തിന് തുടക്കമായി.കുമാരി പി.നന്ദന പിറന്നാൾ ദിനത്തിൽ നൽകിയ പുസ്തകം വായനശാല പ്രസിഡണ്ട് പി.ബാലൻ ഏറ്റുവാങ്ങി. വായനശാലാ സെക്രട്ടരി കെ.സി.മഹേഷ്, വൈസ് പ്രസിഡണ്ട് കെ.ദാമോദരൻ, കമ്മിറ്റി അംഗങ്ങളായ കെ.ഉത്തമൻ, കെ.സി.രമേശൻ, എൻ.സുബി എന്നിവർ സംസാരിച്ചു.

Previous Post Next Post