മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂ‌ൾ സന്ദർശിച്ച് മന്ത്രി കെ.രാജനും സംഘവും


കണ്ണൂർ :- മന്ത്രി കെ.രാജന്റെ നേതൃത്വത്തിൽ തൃശ്ശൂരിൽ നിന്ന് എത്തിയ സംഘം അന്തർ ദേശീയ നിലവാരത്തിൽ പ്രവർത്തിക്കുന്ന മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂ‌ൾ സന്ദർശിച്ചു. മന്ത്രിയുടെ നിയോജക മണ്ഡലമായ ഒല്ലൂരിലെ പാണഞ്ചേരി ഗ്രാമപ്പഞ്ചായത്ത് ജനപ്രതിനിധികളും പട്ടിക്കാട് ജി.എൽ.പി.എസിലെ അധ്യാപകരും വിദ്യാർഥികളും സാമൂഹിക പ്രവർത്തകരുമാണ് എത്തിയത്. സ്കൂളിന്റെ ഉന്നത നിലവാരത്തിലുള്ള ഹൈടെക് സൗകര്യങ്ങളും അക്കാദമിക് പ്രവർത്തനങ്ങളും നേരിട്ട് മസ്സിലാക്കാനാണ് എത്തിയത്. മുണ്ടേരി സ്‌കൂളിന് തുല്യമായ സ്കൂ‌ൾ നിലവിൽ കേരളത്തിൽ ഇല്ലെന്നും കേരളത്തിൻ്റെ വിദ്യാഭ്യാസ രംഗത്തെ അദ്ഭുതമാണ് സ്‌കൂളെന്നും മന്ത്രി പറഞ്ഞു.

മുൻ എം.പി കെ.കെ രാഗേഷ്, മുദ്ര വിദ്യാഭ്യാസ സമിതി അംഗങ്ങൾ, സ്‌കൂൾ അധികാരികൾ തുടങ്ങിയവർ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങളും അക്കാദമിക് പ്രവർത്തനങ്ങളും വിശദീകരിച്ചു. അന്തർദേശീയ നിലവാരത്തിലുള്ള ഇന്റർ ആക്ടീവ് ബോർഡുകൾ ഉൾപ്പെടെയുള്ള ക്ലാസ് മുറികൾ, റോബോട്ടിക് ലാബ്, ഉന്നതനിലവാരത്തിലുള്ള സയൻസ് ലാബുകൾ, ശീതീകരിച്ച ഹൈടെക് വീഡിയോ കോൺഫറൻസ് ഹാൾ, ആയിരം പേർക്ക് ഇരിക്കാവുന്ന ശീതീകരിച്ച ഓഡിറ്റോറിയം, പണിപൂർത്തിയാകുന്ന സയൻസ് പ്ലാനറ്റേറിയം, സോളാർ പ്ലാൻ്റ് എന്നിവ സംഘം സന്ദർശിച്ചു.

Previous Post Next Post