കമ്പിലിൽ നടക്കുന്ന സബ്ജില്ലാ കലോത്സവ സമാപന സമ്മേളനത്തിന് പി പി ദിവ്യയെ കമ്പിലിൽ കാലു കുത്തിക്കില്ല - യൂത്ത് കോൺഗ്രസ്സ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി


തളിപ്പറമ്പ്:-
കണ്ണൂർ എ.ഡി.എം നവീൻ ബാബു ആത്മഹത്യ ചെയ്യാൻ കാരണക്കാരിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയെ കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് 17 ആം തീയ്യതി നടക്കാനിരിക്കുന്ന തളിപ്പറമ്പ് സൗത്ത് സബ് ജില്ലാ സ്‌കൂൾ കലോത്സവ സമാപന ചടങ്ങിൽ പങ്കെടുപ്പിക്കാനാണ് തീരുമാനമെങ്കിൽ കമ്പിലിൽ കാല് കുത്താൻ സമ്മതിക്കില്ലെന്ന് യൂത്ത് കോൺഗ്രസ്സ് തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റ് അമൽ കുറ്റ്യാട്ടൂർ പ്രസ്താവിച്ചു.

കണ്ണൂർ ജില്ലയിലാകെ വിവിധ സംഘടനകൾ സമര രംഗത്താണുള്ളത്. ഒളിച്ചിരിക്കുന്ന ജില്ലാപഞ്ചായത്ത് പ്രസിഡന്റിനെ ഏതെങ്കിലും വിധത്തിൽ പങ്കെടുപ്പിക്കാൻ തീരുമാനിച്ചാൽ കലോൽസവ സംഘാടക സമിതി മറുപടി പറയേണ്ടി വരുമെന്ന് യൂത്ത് കോൺഗ്രസ്സ് പ്രസ്ഥാവനയിൽ അറിയി അറിയിച്ചു.പ്രതിഷേധങ്ങൾ മുഖവിലക്കെടുക്കാതെ ദിവ്യയെ പങ്കെടുപ്പിക്കാൻ ശ്രമിച്ചാൽ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങൾക്ക് കലോത്സവ സംഘാടക സമിതി മാത്രമാവും ഉത്തരവാദികളെന്നും യൂത്ത് കോൺഗ്രസ്സ് തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡന്റ് പ്രസ്ഥാവനയിൽ അറിയിച്ചു.

Previous Post Next Post