ഹജ്ജ് നറുക്കെടുപ്പ് മാറ്റി
കൊണ്ടോട്ടി :- സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അവസരം നൽകുന്നതിന് വെള്ളിയാഴ്ച നടത്താനിരുന്ന നറുക്കെടുപ്പ് മാറ്റി. വിവിധ സംസ്ഥാനങ്ങളിൽ അപേക്ഷകളുടെ സൂക്ഷ്മപരിശോധന പൂർത്തിയാകാത്തതിനെത്തുടർന്നാണിത്. മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിൽ വെള്ളിയാഴ്ച വൈകീട്ട് മൂന്നരയ്ക്ക് ഓൺലൈനായി നറുക്കെടുപ്പ് നടത്താനാണ് നിശ്ചയിച്ചിരുന്നത്.