ദില്ലി :- മുതിർന്ന പൗരരുടെ ആരോഗ്യപരിരക്ഷ ലക്ഷ്യമിട്ടുള്ള ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരഞ്ഞെടുക്കപ്പെട്ട വയോധികർക്ക് 'വയ വന്ദന' കാർഡുകൾ മോദി വിതരണം ചെയ്തു. 70 വയസ്സിനു മുകളിലുള്ളവർക്ക് പ്രതിവർഷം അഞ്ചു ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ ലഭിക്കും. ആറുകോടിയോളം മുതിർന്ന പൗരർക്ക് പ്രയോജനപ്പെടുന്നതാണ് പദ്ധതി.
ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട 12,850 കോടി രൂപയുടെ വികസനപദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിച്ചു. വാക്സിനേഷൻ പ്രക്രിയ പൂർണമായും ഡിജിറ്റൈസ് ചെയ്യുന്നത് ലക്ഷ്യമിട്ട് യു-വിൻ പോർട്ടലും തുടങ്ങി. രാജ്യത്തിന്റെ പുരോഗതി പൗരരുടെ ആരോഗ്യത്തെ ആശ്രയിച്ചാണിരിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.