കൊണ്ടോട്ടി :- സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പോകുന്നതിനുള്ള അപേക്ഷ സ്വീകരിക്കുന്ന സമയപരിധി അവസാനിച്ചു. തിങ്കളാഴ്ച രാത്രി 11.59 വരെയാണ് അപേക്ഷ സ്വീകരിച്ചത്. രാത്രി ഏഴുവരെ 20500- ലേറെ അപേക്ഷകൾ ലഭിച്ചു.
അപേക്ഷകളുടെ കൃത്യമായ എണ്ണം അടുത്ത ദിവസമറിയാം. അപേക്ഷകരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് നാലിന് വൈകീട്ട് മൂന്നരയ്ക്കു നടക്കും. 65 വയസ്സ് വിഭാഗത്തിലും മെഹ്റമില്ലാത്ത വനിതകളുടെ വിഭാഗത്തിലും അപേക്ഷിച്ചവർക്ക് നേരിട്ട് അവസരം ലഭിക്കും.