സതീശൻ പാച്ചേനിയുടെ രണ്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്മരണ പൊതുയോഗം സംഘടിപ്പിച്ചു


കമ്പിൽ :-
ഒരു പൊതുപ്രവർത്തകൻ ഉണ്ടാവേണ്ട എക്കാലത്തെയും ഏറ്റവും മഹനീയമായ മാതൃകയാണ് സതീശൻ പാച്ചേനിയെന്ന് ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് പറഞ്ഞു.കൊളച്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി സതീശൻ പാച്ചേനിയുടെ രണ്ടാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കമ്പിൽ ബസാറിൽ സംഘടിപ്പിച്ച അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  മണ്ഡലം പ്രസിഡണ്ട് ടി.പി.സുമേഷ് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി നിർവാഹക സമിതി അംഗം കെ.എം.ശിവദാസൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി എം പ്രസീതടീച്ചർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം സജിമ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ കെ ബാലസുബ്രഹ്മണ്യൻ, കയ്പയിൽ അബ്ദുള്ള, കെ.വി. പ്രഭാകരൻ, വി.സന്ധ്യ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് പ്രവീൺ, മണ്ഡലം ഭാരവാഹികളായ കെ വത്സൻ കെ പി മുസ്തഫ, സുനിത അബൂബക്കർ,കെ ബാബു,കെ പി കമാൽ , പി.പി. ശാദുലി തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിന് എം. ടി. അനിൽ സ്വാഗതവും സി.കെ.സിദ്ധീഖ് നന്ദിയും പറഞ്ഞു.



Previous Post Next Post