ഖത്തർ:-പള്ളിപ്പറമ്പ മൂരിയത്ത് ജമാഅത്ത് മഹല്ല് കൂട്ടായ്മ ഖത്തറിന്റെ ആഭിമുഖ്യത്തിൽ ദോഹയിൽ പ്രസിഡന്റ് അയ്യൂബ് ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗം മഹ്ബൂബ് കോടിപോയിൽ ഉൽഘടനം ചെയ്തു.
പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ഹാരിസ് അവതരിപ്പിച്ചു വരവ് ചിലവ് വിശദമായ ഓഡിറ്റിനു ശേഷം മുഹമ്മദ് റാഫി എ പി അവതരിപ്പിച്ചു. പുതിയ ലോഗോ ലത്തീഫ് എ പി ഹിഷാമിന് നൽകികൊണ്ട് പ്രകാശനം ചെയ്തു. വരുന്ന മൂന്ന് വർഷത്തേക്ക് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.ഉപദേശക സമിതി കൈപ്പയിൽ മഹമൂദ്, അബ്ദുൽഗഫൂർ ടീ.വീ, കൈപ്പയിൽ അബ്ദുള്ള. പ്രസിഡന്റ് അയ്യൂബ് ഹാജി1 വൈസ് പ്രസിഡന്റ് മഹ്ബൂബ് ടി. വി, ലത്തീഫ് എ. പി, ജനറൽ സെക്രട്ടറി ഹാരിസ് കെ, ജോയിന്റ് സെക്രട്ടറി പാർവേശ്, സുബൈർ പാലത്തുങ്കര, നവാസ്, ട്രെഷറർ ഉമർ ഫാറൂഖ് ഇ. കെ, ഓഡിറ്റർ മുഹമ്മദ് റാഫി എ. പി,റെസിവർ കോർഡിനേറ്റർ: മുജീബ് റഹ്മാൻ കെ. പി. റെസിവർ & എക്സിക്യൂട്ടീവ് മെമ്പർ ഹിഷാം, പർവേഷ്, മുത്തലിബ്, മഹമൂദ്, ജുറൈജ്, അനീസ്, നൗഷാദ് , ഗഫൂർ എം. കെ, റിസ്‌വാൻ എന്നിവരെ തിരഞ്ഞെടുത്തു. യോഗത്തിൽ ഉമർ ഫാറൂഖ് സ്വാഗതം പറഞ്ഞു ,ലത്തീഫ് എ.പി ,മുജീബ്, ഷംസു .പി.
വി.മുഹ്‌സിൻ കെ.വി,ജലീൽ ടി.വി, റിസ്‌വാൻ, ഗഫൂർ തുടങ്ങിയവർ
സംസാരിച്ചു തുടർന്ന് മഹമൂദ് കൊടിപൊയിലിന്റെ നന്ദി പറഞ്ഞു.