പറശ്ശിനിക്കടവ്:- പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ ഈ വർഷത്തെ പുത്തരി വെള്ളാട്ടം നടന്നു. ഇന്നലെ ഉച്ചയ്ക്കുശേഷം നടന്ന പുത്തരി തിരുവപ്പന ഉത്സവത്തിന് നൂറുകണക്കിന് വിശ്വാസികളെത്തി.
ഞായറാഴ്ച മുതൽ നവംബർ 30വരെ ഇനി എല്ലാദിവസവും ഉച്യ്ക്കുശേഷം മൂന്നുമുതൽ വൈകിട്ട് അഞ്ചുവരെ മുത്തപ്പൻ വെള്ളാട്ടമുണ്ടായിരിക്കും. ഒക്ടോബർ 17നുശേഷം ഒരാഴ്ചയായി ആചാരത്തിന്റെ ഭാഗമായി വെള്ളാട്ടം കെട്ടിയാടിയിരുന്നില്ല.