തളിപ്പറമ്പ് :- തളിപ്പറമ്പ് കണികുന്നിൽ പുലിയുണ്ടെന്ന വാർത്തയെത്തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. കാൽപ്പാടുകൾ പുലിയുടേതല്ലെന്നോ ആണെന്നോ ഇതുവരെ ഉദ്യോഗസ്ഥർ വ്യക്തമാക്കിയില്ല. ദേശീയപാത ബൈപ്പാസിന് മണ്ണെടുത്ത ഭാഗത്താണ് പുലിയുടേതെന്ന് തോന്നിക്കുന്ന കാൽപ്പാടുകൾ പതിഞ്ഞത്. നാട്ടുകാരും ഈ ചിത്രങ്ങൾ ശേഖരിച്ചിരുന്നു.
റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലാണ് സ്ഥലപരിശോധന നടത്തിയത്. പരിശോധന പൂർത്തിയായിട്ടില്ല. ആർ.ആർ.ടി അംഗങ്ങൾ കൂടി സ്ഥലത്തെത്തണം. സാമൂഹികമാധ്യമങ്ങളിൽ കണികുന്നിൽ പുലിയാണെന്ന് ഭയപ്പെടുത്തുന്ന രീതിയിൽ പ്രചരിപ്പിക്കുന്നതിൽ നാട്ടുകാർക്ക് പരാതിയുമുണ്ട്.