കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും മൊബൈൽ മോഷ്ട‌ിച്ചയാളെ പിടികൂടി


കണ്ണൂർ :- കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ ചാർജ് ചെയ്യാൻ വെച്ച മൊബൈൽ മോഷ്ടിച്ച ആളെ പിടിച്ചു. മയ്യിൽ ജൂബിലി ക്വാർട്ടേഴ്‌സിലെ സ്വദേശി ദീപക് (28) ആണ് അറസ്റ്റിലായതെന്ന് റെയിൽവേ എസ്.ഐ പി.വിജേഷ് പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. സി.സി.ടി.വി ദൃശ്യത്തിൻ്റെ സഹായത്തോടെയാണ് പിടികൂട്ടിയത്. 

ഇവർക്കെതിരെ പിടിച്ചുപറി ഉൾപ്പെടെ പത്തിലധികം കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. ആർ.പി.എഫ് എസ്.ഐ എൻ.കെ ശശി, സക്വാഡ് അംഗം അജീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ എസ്.സംഗീത് എന്നിവരുടെ നേതൃത്വത്തിലാണ് മോഷ്ടാവിനെ പിടികൂടിയത്.

Previous Post Next Post