മയ്യിൽ :- മസ്കറ്റിൽ നിന്നും തിരിച്ചു വന്ന കൈരളി പ്രവർത്തകരുടെ കുടുംബ സംഗമം നടത്തി. മയ്യിൽ സാറ്റ്‌കോസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. രവി ഐക്കൽ അധ്യക്ഷത വഹിച്ചു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി അജിത മുഖ്യാഥിതിയായി.
പുരോഗമന കലാ സാഹിത്യ സംഘം മയ്യിൽ മേഖല സെക്രട്ടറി എ.അശോകൻ, അഡ്വ. പി.കെ മഹേഷ്, ശിവൻ കെ.വി, വിജയൻ കെ.സി എന്നിവർ സംസാരിച്ചു. ടി.വിനോദ് സ്വാഗതം പറഞ്ഞു. തുടർന്ന് കലാപരിപാടികളും അരങ്ങേറി.