മയ്യിലിൽ പ്രിൻ്റ് ചെയ്ത നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുത്തു

 


മയ്യിൽ: ജില്ലാ എൻഫോഴ്‌സ്‌ മെന്റ് സ്‌ക്വാഡ് മയ്യിൽ ഗ്രാമപഞ്ചായത്ത്‌ പരിധിയിൽ നടത്തിയ പരിശോധനയിൽ മയ്യിൽ ടൗണിലെ  ന്യൂഫാഷൻ ടെക്സ്റ്റൈൽസ്, ലിബാസ് ഫാമിലി കളക്ഷൻസ് എന്നീ സ്ഥാപനങ്ങളിൽ നിന്നും സ്ഥാപനത്തിൻ്റെ പേര് പ്രിന്റ് ചെയ്ത നിരോധിത പ്ലാസ്റ്റിക് ക്യാരിബാഗുകൾ പിടിച്ചെടുത്തു. 

രണ്ട് സ്ഥാപനങ്ങൾക്കും 10000 രൂപ വീതം പിഴ ചുമത്തി. അരിമ്പ്ര വായനശാലയ്ക്ക് സമീപം പറമ്പിൽ മാലിന്യങ്ങൾ തള്ളിയതിനു സ്വകാര്യ വ്യക്തിക്ക് 5000 രൂപയും തദ്ദേശ സ്വയം ഭരണവകുപ്പിൻ്റെ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിഴ ഇട്ടു. 

പരിശോധനയിൽ ജില്ലാ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് ടീം 

ലീഡർ അഷ്‌റഫ്‌ പി പി, സ്‌ക്വാഡ് അംഗം അലൻ ബേബി, ഷൈജു, മയ്യിൽ ഗ്രാമപഞ്ചായത്ത് ഹെഡ് ക്ലാർക്ക്  അജേഷ് പി കെ, ഒ.എ. മുരളീധരൻ എം പി എന്നിവർ പങ്കെടുത്തു.




Previous Post Next Post