കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിലെ മുഴുവൻ ജീവനക്കാരും ദേശാഭിമാനി വാർഷിക വരിക്കാരായി


ചട്ടുകപ്പാറ:- 
കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്കിലെ മുഴുവൻ ജീവനക്കാരും ദേശാഭിമാനി പത്രത്തിൻ്റെ വാർഷിക വരിക്കാരായി .CPI(M) ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ.ഗോവിന്ദൻ മാസ്റ്റർ ബേങ്ക് സെക്രട്ടറി ആർ.വി.രാമകൃഷ്ണനിൽ നിന്നും ലിസ്റ്റും കാശും ഏറ്റുവാങ്ങി.

ചടങ്ങിൽ CPI(M) മയിൽ ഏറിയ സെക്രട്ടറി എൻ.അനിൽകുമാർ, ഏറിയ കമ്മറ്റി അംഗം  എം.വി.സുശീല ,ബേങ്ക് പ്രസിഡണ്ട് പി.വി.ഗംഗാധരൻ, സ്റ്റാഫ് സെക്രട്ടറി കെ.ഗണേഷ് കുമാർ, KCEU യൂനിറ്റ് സെക്രട്ടറി പി.സജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.




Previous Post Next Post