വിദ്യാർഥികൾക്കുള്ള അയൺ ഗുളികകൾ അധ്യാപകരും കഴിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നിർദേശം
തിരുവനന്തപുരം :- സ്‌കൂളുകളിൽ കുട്ടികൾക്കു നൽകുന്ന അയൺ ഫോളിക് ആസിഡ് ഗുളികകൾ അധ്യാപകരും കഴിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. 6 മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്കാണ് ആഴ്ച തോറും സ്കൂളുകളിൽ നിന്ന് ഈ ഗുളിക നൽകുന്നത്. എല്ലാ തിങ്കളാഴ്ചയും ഉച്ചഭക്ഷണത്തിനു ശേഷം കുട്ടികൾക്ക് ഗുളിക നൽകുമ്പോൾ ക്ലാസ് ടീച്ചറും ഓരോ ഗുളിക കഴിക്കണമെന്നാണ് വകുപ്പ് സർക്കുലറിൽ നിർദേശിക്കുന്നത്. ഇതിനു പുറമേ ഫെബ്രുവരി, ഓഗസ്റ്റ് മാസങ്ങളിലായി എല്ലാ കുട്ടികൾക്കും ഓരോ വിര നിവാരണ ഗുളികയും നൽകും.