ചേലേരി :- ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി 155,153 വാർഡുകളുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തിദിനം ആഘോഷിച്ചു. ബൂത്ത് പ്രസിഡന്റ് ശംസു കൂലിയാളിൽ, പ്രഭാകരൻ എം.പി , അനന്തൻ മാസ്റ്റർ എന്നിവർ ചേർന്ന് പതാക ഉയർത്തി.
മണ്ഡലം പ്രസിഡന്റ് എം.കെ സുകുമാരൻ സംസാരിച്ചു. എം.വി പ്രേമാനന്തൻ, പ്രഭാകരൻ മാസ്റ്റർ, സാദിഖ് എടക്കൈ, മുരളി മാസ്റ്റർ, അനിൽകുമാർ, ബേബി,സുരേശൻ.കെ, അജിത്ത് പി.വി, ശ്രീശൻ, പ്രവീൺ, അഖിൽ എന്നിവർ പുഷ്പാർച്ചന നടത്തി.