ദാറുൽ ഹസനത്ത് ഇസ്ലാമിക് കോളേജിന്റെ ദ്വിദിന മാല മൗലിദ് കോൺഫറൻസിന് തുടക്കമായി


കണ്ണാടിപ്പറമ്പ് :- ദാറുൽ ഹസനത്ത് ഇസ്ലാമിക് കോളേജ് ഡിപ്പാർട്ട്മെന്റ് ഓഫ് സിവിലിസാഷണൽ സ്റ്റഡീസ് സംഘടിപ്പിക്കുന്ന ദ്വിദിന മാല മൗലിദ് കോൺഫറൻസിന്റെ ഔപചാരിക ഉദ്ഘാടനം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഹസനാത്ത് യുഎഇ നാഷണൽ കമ്മിറ്റി പ്രസിഡന്റ് എം കെ പി മുസ്തഫ ഹാജി പരിപാടിയുടെ അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൾ സയ്യിദ് അലി ബാഅലവി തങ്ങൾ മുഖ്യപ്രഭാഷണം നടത്തി. 

അഡ്വക്കറ്റ് കരീം ചേലേരി, കോംപ്ലക്സ് ജനറൽ സെക്രട്ടറി കെ എൻ മുസ്തഫ സാഹിബ് എന്നിവർ സംസാരിച്ചു. ശേഷം നടന്ന സെമിനാറിന്റെ ആദ്യ സെഷനിൽ കെ അബൂബക്കർ മാസ്റ്റർ മാലകളുണ്ടായ സന്ദർഭവും കാലവും എന്ന വിഷയത്തിലും, കണ്ണൂർ സിറ്റി ഹെറിറ്റേജ് ഫൗണ്ടർ മുഹമ്മദ്‌ ശിഹാദ് ഉത്തരാധുനിക കാലഘട്ടത്തിലെ മൗലിദുകളുടെ പുനർവായന എന്ന വിഷയത്തിലും അവതരണം നടത്തി. പരിപാടിയിൽ എ ടി മുസ്തഫ ഹാജി, ആലിക്കുട്ടി ഹാജി, എം വി ഹുസൈൻ, ഖാലിദ് ഹാജി, മുഹമ്മദ്‌ അലി, മുഹമ്മദലി ആറാം പീടിക, ഉസ്താദ് അനസ് ഹുദവി, ഉസ്താദ് ഉനൈസ് ഹുദവി, ഉസ്താദ് അസീസ് ബാഖവി, ഉസ്താദ് മജീദ് ഹുദവി, സിനാൻ അഞ്ചരക്കണ്ടി എന്നിവർ പങ്കെടുത്തു. ഡിപ്പാർട്ട്മെന്റ് കൺവീനർ മുഹമ്മദ് നന്ദി പറഞ്ഞു.

Previous Post Next Post