മലപ്പട്ടം അടുവാപ്പുറത്ത് കുടുംബ വഴക്കിനെ തുടർന്ന് അമ്മയ്ക്കും മകൾക്കും വെട്ടേറ്റു,പ്രതി അറസ്റ്റിൽ


മയ്യിൽ :-
കുടുംബ വഴക്കിനെ തുടർന്നുള്ള അക്രമണത്തിൽ മലപ്പട്ടം അടുവാപ്പുറത്ത് അമ്മയ്ക്കും മകൾക്കും വെട്ടേറ്റു.പ്രതിയെ മയ്യിൽ പോലീസ് അറസ്റ്റ് ചെയ്തു‌.

 അടുവാപ്പുറത്തെ കുന്നുംപുറത്തെ ഹൗസിൽ ഗിരിധരൻ (54) ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. മുൻ ഭർത്താവായ പ്രതിയുടെ അക്രമണത്തിൽ ഭാര്യ പ്രസന്ന ടി പി(42), മകൾ ഗ്രീഷ്‌മ എന്നിവർക്കാണ് പരിക്കേറ്റത്.

 പ്രതി മുളക് വെള്ളം നിറച്ച കുപ്പിയും കൈയിൽ കരുതിയിരുന്നു. കൈയിൽ കരുതിയ വാളുപയോഗിച്ച് പ്രസന്നയുടെ മുഖത്തും കൈക്കും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. അമ്മയെ ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മകൾ ഗ്രീഷ്‌മക്ക് കൈക്ക് പരിക്കേറ്റത്. നേരത്തെയുള്ള കേസ് ഒത്തുതീർപ്പാക്കാത്തതിന്റെ വൈരാഗ്യമാണ് സംഭവത്തിന് കാരണമായതെന്ന് പരാതിയിൽ പറയുന്നു.

Previous Post Next Post