കണ്ണൂർ :- പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും പാമ്പിനെ കണ്ടെത്തി. അഞ്ചാം നിലയിലെ സ്പെഷ്യൽ വാർഡിലെ ശുചിമുറിയിലാണ് കാട്ടുപാമ്പിനെ കണ്ടത്. ജീവനക്കാർ പാമ്പിനെ നീക്കം ചെയ്തു. ഏതാനും ആഴ്ചകൾക്ക് മുന്നേ കുട്ടികളുടെ ഐസിയുവിന് മുന്നിലും പാമ്പിനെ കണ്ടെത്തിയിരുന്നു.