പരിയാരം :- കിടത്തിച്ചികിത്സയിലുള്ള രോഗികളുടെ റേഷൻ കാർഡ് മസ്‌റ്ററിങ് ആശുപത്രിയിൽ നേരിട്ടെത്തി നടത്തി റേഷൻ വ്യാപാരികൾ. പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രി, പരിയാരം ഗവ.ആയുർവേദ കോളജ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലുള്ള രോഗികളുടെ റേഷൻ മസ്‌റ്ററിങ് സമീപത്തെ മെഡിക്കൽ കോളജ് റേഷൻ നടത്തുന്ന എം.സഹദേവൻ നടത്തി.
മസ്‌റ്ററിങ് നടത്തിയില്ലെങ്കിൽ റേഷൻ വിഹിതം നഷ്‌ടപ്പെടും. അതത് പ്രദേശത്തെ റേഷൻ കടക്കാർ പരിയാരത്ത് കിടത്തിച്ചികിത്സയിലുള്ള, മസ്‌റ്ററിങ് നടത്തേണ്ട ഉപഭോക്താക്കളുടെ വിവരം അധികൃതരെ അറിയിച്ചിരുന്നു. സിവിൽ സപ്ലൈസ് അധികൃതർ ഈ വിവരം ആശുപ്രതിയുടെ സമീപത്തെ റേഷൻ വ്യാപാരികൾക്കു നൽകി. തുടർന്നാണു മസ്റ്റങ് നടത്തിയത്.