കൊളച്ചേരി എ.യു.പി സ്കൂൾ വയോജന ദിനം ആചരിച്ചു


കൊളച്ചേരി :- കൊളച്ചേരി എ.യു.പി സ്കൂൾ അന്താരാഷ്ട്ര വയോജനദിനത്തിൽ വയോജന സംരക്ഷണത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

അസംബ്ലിയിൽ വെച്ച് അധ്യാപകരും കുട്ടികളും വയോജനദിന പ്രതിജ്ഞ എടുത്തു. പൂർവ്വ വിദ്യാർത്ഥിയായ ഓത്തിയിൽ നാരായണിയെ അധ്യാപകരും വിദ്യാർത്ഥികളും വീട്ടിലെത്തി പൊന്നാടയണിയിച്ച് ആദരിച്ചു.

Previous Post Next Post