ചേലേരി :- കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന എൻ.രാമകൃഷ്ണന്റെ ചരമ വാർഷികം നൂഞ്ഞേരി ബൂത്ത് കോൺഗ്രസ് കമ്മറ്റിയുടെയും ദളിത് കോൺഗ്രസ് കമ്മറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ നൂഞ്ഞേരി കോളനിയിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി ആചരിച്ചു. കെ.ഭാസ്കരന്റെ അധ്യക്ഷതയിൽ കണ്ണൂർ ജില്ല കോൺഗ്രസ് കമ്മിറ്റി പ്രവർത്തക സമിതി അംഗം കെ.എം ശിവദാസൻ ഉദ്ഘാടനം ചെയ്തു.
ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദാമോദരൻ കൊയിലേരിയൻ , കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിമാരായ പി.കെ രഘുനാഥൻ ,കെ.മുരളീധരൻ മാസ്റ്റർ , ചേലേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് എം.കെ സുകുമാരൻ ,ബൂത്ത് പ്രസിഡണ്ട് കെ.രാഗേഷ്, കെ.രമേശൻ എന്നിവർ സംസാരിച്ചു.