കണ്ണൂർ-ഷൊർണൂർ എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ സർവീസ് ഡിസംബർ 31 വരെ നീട്ടി


കണ്ണൂർ :- വടക്കേ മലബാറിലെ യാത്രാ ദുരിതം പരിഹരിക്കാൻ അനുവദിച്ച കണ്ണൂർ-ഷൊർണൂർ (06031/32) എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ സർവീസ് ഡിസംബർ 31 വരെ നീട്ടി. ആഴ്ചയിൽ നാലു ദിവസം സർവീസുമായി ജുലൈയിൽ ഒരു മാസത്തേക്ക് അനുവദിച്ച ട്രെയിൻ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് പിന്നീട് ഒക്ടോബർ 31 വരെ നീട്ടി. തിരക്ക് തുടരുന്ന സാഹചര്യത്തിലാണ് നവംബർ ഒന്നു മുതൽ ട്രെയിൻ പ്രതിദിനമാക്കുന്നത്. അതേസമയം ട്രെയിൻ കാസർകോട്ടേക്ക് നീട്ടണമെന്ന ആവശ്യം പരിഗണിച്ചില്ല.

സ്പെഷൽ ട്രെയിൻ ആയതിനാൽ എക്സ്പ്രസ് നിരക്ക് തുടരും. നവംബർ ഒന്നു മുതൽ വേഗം കുട്ടിയാണ് സർവീസ് നടത്തുക. രാവിലെ 8.10ന് കണ്ണൂരിൽ നിന്നു 2500 പുറപ്പെടുന്ന ട്രെയിൻ 8.25ന് തലശ്ശേരിയിലും 8.36ന് മാഹിയിലും 9.45ന് കോഴിക്കോടും 11.45ന് ഷൊർണൂരും എത്തും. തിരികെ ഉച്ചകഴിഞ്ഞ് 3ന് പുറപ്പെടുന്ന ട്രെയിൻ 5.25ന് കോഴിക്കോട്ടും 6.41ന് തലശ്ശേരിയിലും രാത്രി 7.25ന് കണ്ണൂരിലും എത്തും. 

Previous Post Next Post