തീർഥാടകരെ ബുദ്ധിമുട്ടിക്കുന്ന ബസ്സ് സമരത്തിൽ അധികാരികൾ ഇടപെടണം;മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (CITU ) മയ്യിൽ ഏരിയ കമ്മിറ്റി

 


മയ്യിൽ:-കഴിഞ്ഞ രണ്ടു ദിവസമായി നടന്നു വരുന്ന ബസ്സ് ജീവനക്കാരുടെ പണിമുടക്ക് വിദ്യാർത്ഥികൾക്കും കച്ചവട സ്ഥാപന തൊഴിലാളികളും തുടങ്ങി നിത്യ വേതനത്തിന് ജീവിക്കുന്നവർക്കും ക്ഷേത്രങ്ങളിലേത്തുന്ന തീർഥാടകർക്കും വളരെയധികം ബുദ്ധിമുട്ട് നേരിടുകയാണ്. 

പൊതുജനങ്ങൾക്ക് വേണ്ടി സേവനം നടത്തുന്ന ബസ്സ് ജീവനക്കാരെ അക്രമിച്ചവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിച്ച് ഇത്തരം പ്രവണതകളെ മുളയിലെ നുള്ളുന്ന കൃത്യമായ നിയമനടപടികൾ ആവശ്യമാണെന്ന് മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (CITU ) മയ്യിൽ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

കെ.പ്രദീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എൻ.വി.ലതീഷ് , മാടമന,വിഷ്ണുനമ്പൂതിരി,സതി മാണിയൂർ,കാർത്യായനി വേളം, അനീഷ് അരിമ്പ്ര,അനിത ചെക്കികുളം, എം.പ്രദീപൻ എന്നിവർ സംസാരിച്ചു.

Previous Post Next Post