ജൽജീവൻ മിഷൻ പദ്ധതി സമയബന്ധിതമായി പൂർത്തികരിക്കണമെന്ന് CPIM കൊളച്ചേരി ലോക്കൽ സമ്മേളനം; ലോക്കൽസെക്രട്ടറിയായി ശ്രിധരൻ സംഘമിത്ര തുടരും

കൊളച്ചേരി:- കരാർ നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും കൊളച്ചേരി മുതൽ നാറാത്ത് വരെയുള്ള പ്രധാന റോഡിലെ പൈപ്പ് മാറ്റുന്ന പ്രവർത്തി പൂർത്തീകരിക്കാതെ, കരാർ എടുത്ത  കമ്പിനിക്ക് പല തവണ കരാർ നീട്ടിനൽകിയെങ്കിലും പൈപ്പ് ഇറക്കാൻ പോലും ഇതുവരെ തയ്യാറാവാതെ ജൽജീവൻ മിഷൻ പദ്ധതി വൈകിപ്പിക്കുന്നതിനെതിരെ നിശ്ചിത പദ്ധതി സമയബന്ധിതമായും  അടിയന്തിരമായും പൂർത്തീകരിക്കാൻ  നടപടികൾ സ്വീകരിക്കണമെന്ന് CPIM കൊളച്ചേരി ലോക്കൽ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ശ്രീധരൻ സംഘമിത്ര സിക്രട്ടറിയായി 15 അംഗ ലോക്കൽ കമ്മിറ്റിയെ സമ്മേളനം തെരെഞ്ഞടുത്തു.

Previous Post Next Post