കോഴിക്കോട് നടന്ന ISKA ഓപ്പൺ കരാത്തെ മത്സരത്തില്‍ ഫൈറ്റിങ്ങിൽ സ്വർണ്ണം നേടി മാണിയൂരിലെ എം.കെ കൃഷ്ണേന്ദു


മാണിയൂർ :- കോഴിക്കോട് വി കെ കൃഷ്ണ മേനോന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഇന്റർനാഷണൽ ഷോട്ടോക്കാൻ കരാത്തെ അക്കാദമി (ഐ.എസ്.കെ.എ)യുടെ ഓപ്പൺ ദേശീയ കരാത്തെ മത്സരത്തില്‍ പതിനാല് വയസ്സ് വിഭാഗം പെണ്‍കുട്ടികളുടെ ഫൈറ്റിങ്ങില്‍ സ്വര്‍ണ്ണം നേടി  എം.കെ കൃഷ്ണേന്ദു.

മാണിയൂര്‍ തരിയേരിയിലെ മാവിലാക്കാണ്ടി ഷൈജേഷിന്റെയും പ്രജിനയുടെയും മകളാണ് കൃഷ്ണേന്ദു. ചട്ടുകപ്പാറ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.  പഠിക്കുന്ന കൃഷ്ണേന്ദു കൂടാളി ഉച്ചിറിയു കരാത്തെ സ്കൂളില്‍ നിന്നാണ് കരാത്തെ പഠിക്കുന്നത് .

Previous Post Next Post