കണ്ണൂർ:- കണ്ണൂർ ഗവ.ഐടിഐ കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനത്തി ന് തയാറാക്കിയ നോട്ടിസിൽ ഗുരുതരമായ പ്രോട്ടോക്കോൾ ലംഘനമെന്ന് മേയർ. പൊതുപരിപാടികളിൽ പാലിക്കേണ്ട പ്രോട്ടോക്കോൾ സംബന്ധിച്ച് കൃത്യമായ നിർദേശം സർക്കാർ തലത്തിൽ ഉണ്ടായിട്ടും വകുപ്പുകൾ തയാറാക്കുന്ന പരിപാടികളിൽ തികഞ്ഞ ചട്ടലംഘനം നടക്കുന്ന തായി മേയർ മുസ്ലിഹ് മടത്തിൽ ആരോപിച്ചു.
പ്രതിപക്ഷ രാഷ്ട്രീയക്കാരെ തരംതാഴ്ത്തുന്ന രീതിയിലാണ് നോട്ടിസുകൾ തയാറാക്കുന്നത്.ഗവ. ഐടിഐ കെട്ടിടത്തിന്റെ ഉദ്ഘാടന സംഘാടക സമിതി ചെയർമാനാണ് മേയർ. മേയർ അധ്യക്ഷത വഹിക്കേണ്ട ചടങ്ങാണിത്.
കണ്ണൂർ മണ്ഡലത്തിൽ നിന്നുള്ള മന്ത്രി എന്ന നിലയിൽ കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായി. തുടർന്നുള്ള വിശിഷ്‌ടാതിഥികളെ ഉൾപ്പെടുത്തിയതിൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് പ്രാമുഖ്യം നൽകണമെന്നുള്ളതാണ്. ഇതു പ്രകാരം കോർപറേഷൻ പരിധിയിൽ നടക്കുന്ന പരിപാടി എന്ന നിലയിൽ മേയറാണ് ഒന്നാമത് വരേണ്ടത്.ശേഷം സ്‌ഥലം എംപിയും. ഇത് പാലിക്കാതെ രാജ്യസഭ എംപിക്ക് മുൻഗണന നൽകിയാണു നോട്ടിസ് തയാറാക്കിയിട്ടുള്ളത്.
ഇതിന് മുൻപും പള്ളിക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിന് തയാറാക്കിയ നോട്ടിസിലും മേയർ എന്ന നിലയിൽ തന്നെ തഴഞ്ഞിരുന്നെന്നും മുസ്ലിഹ് മഠത്തിൽ ആരോപിച്ചു.
ഇങ്ങനെ സിപിഎം മേളകളാക്കി നടത്തുന്ന ഇത്തരം പരിപാടികൾ ബഹിഷ്കരിക്കുന്നതിന് യു ഡിഎഫ് തീരുമാനിച്ചതായും മേയർ കുട്ടിച്ചേർത്തു.