പി പി ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് KSSPA കൊളച്ചേരി മണ്ഡലം സമ്മേളനം


കൊളച്ചേരി:-
സത്യസന്ധനായിരുന്ന കണ്ണൂർ ADM നവീൻ ബാബുവിനെതിരെ  അഴിമതി ആരോപിച്ച് അത്മഹത്യയിലേക്ക് തള്ളിവിട്ട മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കെ എസ് എസ് പി എ കൊളച്ചേരി മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. 

ADM നുള്ള യാത്രയയപ്പ് യോഗത്തിൽ വ്യക്തിഹത്യ നടത്താൻ അവസരമൊരുക്കിയ കണ്ണൂർ ജില്ലാ കലക്ടറെ മാറ്റി നിർത്തി, സംഭവത്തിൽ അന്വേഷണം നടത്തി ഉചിതമായ നടപടിയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സർവ്വീസ് പെൻഷൻകാർക്കും ജീവനക്കാർക്കും 22 ശതമാനം ക്ഷാമാശ്വസം കുടിശ്ശികയാക്കിയ ഇന്ത്യയിലെ നമ്പർ 1 സർക്കാരാണ് അഴിമതിയും ധൂർത്തും ദുർഭരണവും നടത്തി സംസ്ഥാനത്തെ കടക്കെണിയിലാക്കി മുന്നോട്ട് പോകുന്നത്. സാധാരണക്കാരൻ്റെ നട്ടെല്ലൊടിക്കുന്ന വില വർദ്ധനവിൽ സർക്കാർ നിസ്സംഗത പാലിക്കുകയാണ്. കഴിഞ്ഞ ജൂലൈ മാസം മുതൽ അനുവദിച്ചു കിട്ടേണ്ട പെൻഷൻ പരിഷക്കണം സംബന്ധിച്ച് ഇതുവരെയായും സർക്കാർ ഒരു നടപടിയും ആരംഭിച്ചിട്ടില്ലാത്തതിൽ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി.

കമ്പിൽ എം എൻ ചേലേരി സ്മാരക കോൺഗ്രസ് മന്ദിരത്തിൽ കെ എസ് എസ് പി എ മണ്ഡലം പ്രസിഡന്റ് സി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം ജില്ലാ സെക്രട്ടറി കെ സി രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിൻ്റ് സെക്രട്ടറി സി ശ്രീധരൻ, കൊളച്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ടി പി സുമേഷ്, ചേലേരി മണ്ഡലം പ്രസിഡൻ്റ് എം കെ സുകുമാരൻ, സംസ്ഥാന കൗൺസിലർമാരായ പി കെ പ്രഭാകരൻ, കെ പി ചന്ദ്രൻ, കെ എസ് എസ് പി എ കൊളച്ചേരി ബ്ലോക്ക് പ്രസിഡൻ്റ് എം ബാലകൃഷ്ണൻ, വനിതാ ഫോറം പ്രസിഡൻറ് സി ഒ ശ്യാമള ടീച്ചർ, കെ എം നാരായണൻ മാസ്റ്റർ എന്നിവർ ആശംസാ പ്രസംഗം നടത്തി. സെക്രട്ടറി പി കെ രഘുനാഥ് സ്വാഗതവും, ട്രഷറർ കെ മുരളീധരൻ മാസ്റ്റർ നന്ദിയും പറഞ്ഞു.

Previous Post Next Post