കൊളച്ചേരി :- കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ വെച്ച് നടന്ന തളിപ്പറമ്പ് സൗത്ത് സബ്ജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ എൽ.പി അറബിക് കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി കൊളച്ചേരി എ.യു.പി സ്കൂൾ.
അറബിക് പദ്യത്തിൽ ആയിശ എ.പി ഒന്നാം സ്ഥാനവും പദ നിർമാണത്തിൽ ആദം റിയാദിന് മൂന്നാം സ്ഥാനവും മറ്റ് ഇനങ്ങളിൽ എ ഗ്രേഡും കരസ്ഥമാക്കി 45 ൽ 45 പോയിൻ്റും നേടി സബ്ജില്ലാതലത്തിൽ സ്കൂളിന് മികച്ച നേട്ടം.