യുവജ്വാല - ഏകദിന യുവജന പാoശാല നാളെ തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയത്തിൽ


മയ്യിൽ:
- കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടേയും കണ്ണൂർ നെഹ്റു യുവകേന്ദ്രയുടേയും സഹകരണത്തോടെ തായംപൊയിൽ സഫ്ദർ ഹാഷ്മി ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന 'യുവജ്വാല' ഏകദിന യുവജന പാoശാല ഒക്ടോബർ 5 ശനിയാഴ്ച നടക്കും.

 എയ്ഡ്സ് ബോധവൽക്കരണം, ശുചിത്വ കേരളം, പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങളിൽ അവതരണം നടക്കും പകൽ 11ന്  'യൂത്ത് മീറ്റ്സ് ഹരിതകർമ സേന' പരിപാടിയിൽ യുവജനങ്ങളും ഹരിതകർമ സേനാംഗങ്ങളുമായുള്ള മുഖാമുഖം നടക്കും. ഹരിത കേരളം മിഷൻ ജില്ലാകോഡിനേറ്റർ ഇ കെ സോമശേഖരൻ മോഡറേറ്ററാവും.

Previous Post Next Post