SDPI തളിപ്പറമ്പ് മണ്ഡലം വാഹനജാഥ കൊളച്ചേരിമുക്കില്‍ നിന്ന് ആരംഭിച്ചു


കൊളച്ചേരി :- 'പിണറായി-പോലീസ്- ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു' എന്ന പ്രമേയത്തില്‍ SDPI  സംസ്ഥാന വ്യാപകമായി നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി നടത്തുന്ന SDPI തളിപ്പറമ്പ് മണ്ഡലം വാഹനജാഥ കൊളച്ചേരിമുക്കില്‍ നിന്നും ആരംഭിച്ചു. എസ്ഡിപി ഐ തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് സി.ഇര്‍ഷാദ് നയിക്കുന്ന ജാഥ ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. മതനിരപേക്ഷ കേരളത്തെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും ആര്‍എസ്എസ്സുമായി കൂട്ടുകൂടുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളെല്ലാം രാജ്യത്തെ ഒറ്റുകൊടുക്കുന്നവരാണെന്നും മുസ്തഫ നാറാത്ത് പറഞ്ഞു. 

ചേലേരി, തണ്ടപ്പുറം, എട്ടേയാര്‍ എന്നിവിടങ്ങളിലെ സ്വീകരണ ശേഷം വൈകുന്നേരം 5 മണിക്ക് മയ്യില്‍ ടൗണില്‍ പദയാത്രയോടെ  വാഹനജാഥ സമാപിക്കും. ഒക്ടോബർ 11 വെള്ളിയാഴ്ച രാവിലെ 9.30ന് കുറുമാത്തൂര്‍ പഞ്ചായത്തിലെ പൊക്കുണ്ട് ടൗണില്‍ നിന്നാരംഭിക്കും. 11 മണിക്ക് പൂവ്വം, 3.45ന് പരിയാരം പഞ്ചായത്തിലെ പൊയിലില്‍. വൈകുന്നേരം 5 മണിക്ക് പദയാത്രയോടെ തളിപ്പറമ്പ് ടൗണില്‍ സമാപിക്കും. എസ് ഡിപി ഐ തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് ഇക്ബാല്‍ തിരുവട്ടൂര്‍, സെക്രട്ടറി മുസ്തഫ കേളോത്ത്, ട്രഷറര്‍ എം.മുഹമ്മദ് അലി, പ്രോഗ്രാം കണ്‍വീനര്‍ അബൂബക്കര്‍ പി.എ, കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ബദറുദ്ദീന്‍ ചേലേരി, സെക്രട്ടറി ജാഫര്‍, മുസമ്മില്‍, ഇസ്ഹാഖ് മലപ്പട്ടം തുടങ്ങിയവര്‍ പങ്കെടുത്തു.

Previous Post Next Post