SDPl പാമ്പുരുത്തിയില്‍ വട്ടമേശ സമ്മേളനം നടത്തി

 


നാറാത്ത്:-പിണറായി-പോലീസ്-ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു എന്ന തലക്കെട്ടില്‍ സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 25 വരെ സംസ്ഥാന വ്യാപകമായി എസ്ഡിപിഐ സംഘടിപ്പിക്കുന്ന ജന ജാഗ്രത ക്യാമ്പയിനിന്റെ ഭാഗമായി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി പാമ്പുരുത്തിയില്‍ വട്ടമേശ സമ്മേളനം നടത്തി. 

ബോട്ടുജെട്ടിയില്‍ നടന്ന സമ്മേളനം എസ്ഡിപിഐ കൊളച്ചേരി പഞ്ചായത്ത് സെക്രട്ടറി കെ വി ജാഫര്‍ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ബദറുദ്ദീന്‍ ചേലേരി അധ്യക്ഷത വഹിച്ചു. മണ്ഡലം കമ്മിറ്റിയംഗം മുസമ്മില്‍ വിഷയാവതരണം നടത്തി. എം റാസിക്, ഫൈസല്‍ പാറേത്ത്, മുനീര്‍ കമ്പില്‍, ജാസിം അബ്ദുല്‍ഖാദിര്‍, അശ്‌റഫ്, മുര്‍തള തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു. 

എസ്ഡിപിഐ പാമ്പുരുത്തി ബ്രാഞ്ച് പ്രസിഡന്റ് എം ഷൗക്കത്തലി നന്ദി പറഞ്ഞു. കാംപയിന്റെ ഭാഗമായി തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് സി ഇര്‍ഷാദ് ഒക്ടോബര്‍ 10, 11 തിയ്യതികളില്‍ നടത്തുന്ന വാഹനജാഥയുടെ പ്രചാരണഭാഗമായാണ് വട്ടമേശ സമ്മേളനം നടത്തിയത്.

Previous Post Next Post