കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ പരിസരത്ത് SFI സ്ഥാപിച്ച ബോർഡ് നശിപ്പിച്ചതായി പരാതി


കമ്പിൽ :- കമ്പിൽ മാപ്പിള ഹയർസെക്കണ്ടറി സ്കൂൾ പരിസരത്ത് SFI മയ്യിൽ ഏരിയാ കമ്മിറ്റി സ്ഥാപിച്ച ബോർഡ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി. ഇന്നലെ രാത്രി സ്ഥാപിച്ച ബോർഡാണ് അർദ്ധരാത്രിയോടെ കാണായതായി പറയുന്നത്.

സബ്ജില്ലാ കലോത്സവത്തിൻ്റെ ഭാഗമായി നിരവധി സംഘടനകൾ വിവിധങ്ങളായ ബോർഡുകൾ സ്കൂൾ പരിസരത്ത് സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ SFI യുടെ ബോർഡ് മാത്രമാണ് കാണാതായത് എന്നും സ്കൂൾ കലോത്സവം അലങ്കോലപ്പെടുത്താനും സ്ഥലത്ത് സംഘർഷം സൃഷ്ടിക്കാനുള്ള നീക്കമാണ് ഇതിൻ്റെ പിറകിലെന്ന് സംശയിക്കുന്നതായും ഇതിനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് SFI കൊളച്ചേരി ലോക്കൽ കമ്മിറ്റി അധികൃതരോട് ആവശ്യപ്പെകയും ചെയ്തു.

Previous Post Next Post