ചേലേരി :- ചേലേരി ചന്ദ്രോത്ത്കണ്ടി മടപ്പുര സാന്ദീപനി ധർമ്മ പഠന വിദ്യാലയം എട്ടാം വാർഷിക ശിബിരം നവംബർ 10 ഞായറാഴ്ച രാവിലെ 7.30 മുതൽ 5 മണി വരെ നടക്കും. രാവിലെ 7.30 മുതൽ 9 മണി വരെ ഭഗവത്ഗീത എന്ന വിഷയത്തിൽ കെ.വി മനോജ് മാസ്റ്റർ (പ്രധാനാധ്യാപകൻ, കൂടാളി ഹയർസെക്കൻ്ററി സ്‌കൂൾ) അവതരിപ്പിക്കുന്ന ധർമ്മപഠന ക്ലാസ്സ്. 9.30 മുതൽ 11.30 വരെ ഉദ്ഘാടനസഭ. സി.പി ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ വാദ്യകലാനിധി ചിറക്കൽ നിധീഷ് മാരാർ ഉദ്ഘാടനം നിർവ്വഹിക്കും.
വിദ്യയും വിദ്യാർത്ഥിയും എന്ന വിഷയത്തിൽ കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർ (നാറാത്ത്) മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് ഭാരതം ലോകത്തിന് നൽകിയ ആത്മീയ സന്ദേശം എന്ന വിഷയത്തിൽ ഹരികൃഷ്‌ണൻ നമ്പൂതിരി ആലച്ചേരി പ്രഭാഷണം നടത്തും. 2 മണി മുതൽ 3.30 വരെ പുതിയ ജീവിതം പുതിയ വെല്ലുവിളികൾ എന്ന വിഷയത്തിൽ നിതിൻ നങ്ങോത്ത് നയിക്കുന്ന മോട്ടിവേഷൻ ക്ലാസ്സ്. തുടർന്ന് കലാപരിപാടികൾ അരങ്ങേറും.