10 മാസം കാത്തിരുന്നിട്ടും വധുവിനെ കിട്ടിയില്ല ; പാനൂർ സ്വദേശിക്ക് വിവാഹ ബ്യൂറോ നഷ്ട‌പരിഹാരം നൽകാൻ കോടതി വിധി


കണ്ണൂർ :- പറഞ്ഞ സമയത്തിനുള്ളിൽ വധുവിനെ കണ്ടെത്തി നൽകാൻ കഴിയാത്ത വിവാഹ ബ്യൂറോ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കോടതി വിധിച്ചു. കക്കാട് റോഡിലെ വിവാഹവേദി എം.എസ് സൊല്യൂഷൻ എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി നൽകിയത്. പാനൂർ പുത്തൻപുരയിൽ വീട്ടിൽ പി.കെ സുമേഷിന്റെ പരാതിയിൽ കണ്ണൂർ ഉപഭോക്തൃ തർക്കപരിഹാര ഫോറമാണ് തുക നൽകാൻ ഉത്തരവായത്. പത്തുമാസം കാത്തിരുന്നിട്ടും വധുവിനെ കണ്ടെത്തി നൽകാത്തതിന് വിവാഹ ബ്യൂറോ 7000 രൂപ നഷ്ടപരിഹാരം നൽകാനാണ് ഉത്തരവ്. 5000 രൂപ നഷ്ടപരിഹാരവും, 2000 രൂപ കോടതി ചെലവും നൽകണം. 

പരാതിക്കാരനുവേണ്ടി അഡ്വ. കെ.കെ രമേഷ് ഹാജരായി. രജിസ്ട്രേഷൻ ഫീസായി 4,900 രൂപ വാങ്ങി രണ്ടുമാസം കൊണ്ട് അനുയോജ്യമായ വധുവിനെ കണ്ടെത്തി നൽകുമെന്ന് വിവാഹബ്യൂറോ വാഗ്ദാനം ചെയ്തതായി പരാതിയിൽ പറയുന്നു. 2024 ജനുവരി 14ന് പണം നൽകി 10 മാസം കഴിഞ്ഞിട്ടും മറുപടി നൽകുകയോ വാക്ക് പാലിക്കുകയോ ചെയ്തില്ല. അന്വേഷണം തുടരുകയാണെന്ന മറുപടിയാണ് ഫോൺ വിളിച്ചപ്പോൾ ലഭിച്ചത്.

Previous Post Next Post