ശബരിമല :- ഇരുമുടിക്കെട്ടില്ലാതെ എത്തുന്ന തീർഥാടകർക്ക് 24 മണിക്കൂറും പമ്പയിൽ കെട്ടുനിറയ്ക്കാൻ സൗകര്യം. പമ്പ ഗണപതി ക്ഷേത്രത്തിന് പിന്നിലാണ് ഈ സൗകര്യം ഉള്ളത്. ഒരു ഇരുമുടിക്കെട്ടിന് 300 രൂപ നൽകണം.
പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. തീർത്ഥാടകർക്ക് സ്വയം നെയ്ത്തേങ്ങ നിറയ്ക്കാനും സൗകര്യമുണ്ട്. വെർച്വൽ ക്യൂ ബുക്കിങ് പരിധി കഴിഞ്ഞെങ്കിലും സ്പോട്ട് ബുക്കിങ് വഴി ദർശനത്തിന് തിരക്കില്ല.