സൗജന്യ കിഡ്‌നി രോഗ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും നവംബർ 26 ന്


കണ്ണാടിപ്പറമ്പ് :- ദാറുൽ ഹസനാത്ത് ഇസ്ലാമിക് കോംപ്ലക്സിൻ്റെ ആഭിമുഖ്യത്തിൽ 2025 ജനുവരി 14 മുതൽ 20 വരെ നടക്കുന്ന വാർഷിക പ്രഭാഷണത്തിൻ്റെ മുന്നോടിയായി 2024 നവംബർ 26 ചൊവ്വാഴ്ച രാവിലെ 9 മണി മുതൽ 12 മണി വരെ ദാറുൽ ഹസനാത്ത് വനിതാ യതീംഖാനയിൽ വെച്ച് സൗജന്യ കിഡ്‌നി രോഗ നിർണ്ണയ ക്യാമ്പും ബോധവൽകരണ ക്ലാസും നടക്കുന്നു.

ഹസനാത്ത് മെഡിക്കൽ സെന്ററും കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻ്റർ മൊബൈൽ ലാബിന്റെയും സഹായത്തോടു കൂടിയാണ് ക്യാമ്പ് നടക്കുന്നത്. ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെക്കൊടുത്ത നമ്പറിൽ ബന്ധപ്പെടുക : 04972797702 7025027200

Previous Post Next Post