പറശ്ശിനിക്കടവ് :- പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുര തിരുവപ്പന ഉത്സവം ഡിസം ബർ 2 മുതൽ 6 വരെ നടക്കും. ഡിസംബർ 2ന് രാവിലെ 9.46നും 10.16നും മധ്യേ മാടമന ഇല്ലത്ത് തമ്പ്രാക്കൾ നാരായണൻ നമ്പൂതിരി കൊടിയേറ്റ് നടത്തും. പി.എം സതീശൻ മടയൻ കാർമികത്വം വഹിക്കും. ഉച്ചയ്ക്ക് തറവാട്ടിലെ മുതിർന്ന സ്ത്രീ വ്രതശുദ്ധിയോടെ തയാറാക്കിയ നിവേദ്യങ്ങൾ ശ്രീകോവിലിൽ സമർപ്പിക്കും. 3 മണി മുതൽ മലയിറക്കൽ. 3.30 മുതൽ തയ്യിൽ തറവാട്ടുകാരുടെ കാഴ്‌ച വരവ് ക്ഷേത്രത്തിൽ പ്രവേശിക്കും. തുടർന്ന് തലശ്ശേരി, കോഴിക്കോട് തുടങ്ങിയ 15 ഓളം ദേശക്കാരുടെ കാഴ്ച വരവുകൾ മുത്തപ്പ ക്ഷേത്രത്തിലേക്ക് പ്രവേശിക്കും. സന്ധ്യക്ക് മുത്തപ്പൻ വെള്ളാട്ടവും ശേഷം അന്തിവേലക്ക് പറശ്ശിനി മടപ്പുര കുടുംബാംഗങ്ങളും കഴകക്കാരും കുന്നുമ്മൽ തറവാട്ടിലേക്ക് കലശം എഴുന്നള്ളിക്കാനായി പുറപ്പെടും. പിന്നീട് പഞ്ചവാദ്യത്തിൻ്റെ അകമ്പടിയോടെ കലശം എഴുന്നള്ളിച്ച് മടപ്പുരയിൽ പ്രവേശിക്കും.
ഡിസംബർ 3ന് പുലർച്ചെ 5.30ന് തിരുവപ്പന ആരംഭിക്കും. 10 മണിക്ക് തയ്യിൽ തറവാട്ടുകാരെയും വിവിധ ദേശങ്ങളിൽ നിന്നെത്തിയ കാഴ്ച്‌ച വരവുകാരെയും മുത്തപ്പൻ അനുഗ്രഹിച്ച് യാത്രയയ്ക്കും.
ഡിസംബർ 5,6 തീയതികളിൽ പറശ്ശി നി മടപ്പുര മുത്തപ്പൻ കഥകളി യോഗത്തിന്റെ നേതൃത്വത്തിൽ കഥകളിയും നടക്കും. ഡിസംബർ 6ന് ഉത്സവം കൊടിയിറങ്ങും. എല്ലാ ദിവസങ്ങളിലും തിരുവപ്പനയും വെള്ളാട്ടവും ഉണ്ടായിരിക്കും. ഇത്തവണ ഉത്സവത്തിന്റെ ഭാഗ മായുള്ള വെടിക്കെട്ട് ഒഴിവാക്കിയതായും മടപ്പുര പ്രതിനിധികൾ അറിയിച്ചു.
പറശ്ശിനി മടപ്പുരയിലെ കോലധാരി, ക്ഷേത്രം ട്രസ്റ്റിയും ജനറൽ മാനേജരുമായ മടയന്റെ അനുമതിയില്ലാതെയും കോലം ധരിക്കാതെയും ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയുള്ള പ്രവർത്തനങ്ങൾ നടത്തിയ സംഭവത്തിൽ അദ്ദേഹത്തെ മടപ്പുരയിൽ കോലം ധരിക്കുന്നതിൽ നിന്ന് വിലക്കിയതായി ക്ഷേത്രം അധികൃതർ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരും. കോലധാ രി മുത്തപ്പൻ്റെ കോലം ധരിക്കാതെ ഭക്തജനങ്ങളെ അനുഗ്രഹി ക്കുന്നതിന്റെ വിഡിയോ ദൃശ്യ ങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിന്റെ അടിസ്ഥാനത്തി ലാണ് നടപടി.