പൊതുമാപ്പ് കാലാവധി ഡിസംബർ 31 വരെ ; സെപ്റ്റംബർ 1 ന് ശേഷമുള്ള നിയമലംഘകർക്ക് മാപ്പില്ല


ദുബായ് :- ഡിസംബർ 31 ന് പൊതുമാപ്പിന്റെ കാലാവധി അവസാനിക്കാനിരിക്കെ യു എ യിൽ പൊതുമാപ്പ് പ്രഖ്യാപിച്ച 2024 സെപ്റ്റംബർ 1 ന് ശേഷമുള്ള നിയമ ലംഘകർക്ക് മാപ്പു നൽകില്ലെന്ന് ആഭ്യന്തര വകുപ്പ് വിശദീകരിച്ചു. അങ്ങനെയുള്ളവർ സാധാരണഗതിയിൽ അടക്കേണ്ടുന്ന മുഴുവൻ പിഴകളും മറ്റും അടക്കണം. ഒക്ടോബർ 31 അവസാനിക്കേണ്ടിയിരുന്ന പൊതുമാപ്പ് യു എ ഇ യുടെ 53 ആം ദേശീയ ദിനം പ്രമാണിച്ചു 2024 ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്.

Previous Post Next Post