മുണ്ടേരി:-മുണ്ടേരിയിലെ മുദ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒരു സംസ്ഥാനതല പ്രോജക്ട്- മുദ്രകിരണം പദ്ധതിയുടെ ഉദ്ഘാടനം നവംബർ 11 തിങ്കളാഴ്ച രാവിലെ 9.30ന് മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. പദ്ധതി ഉദ്ഘാടനവും മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമ്മിച്ച മുദ്ര എസി ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും പ്രശസ്ത സാഹിത്യകാരൻൻ എം മുകുന്ദൻ നിർവഹിക്കും. മുദ്ര വിദ്യാഭ്യാസ പദ്ധതി ചെയർമാൻ മുൻ എം.പി കെകെ . രാഗേഷ് അധ്യക്ഷത വഹിക്കും.
മുണ്ടേരി ക്ലസ്റ്റർ വിദ്യാലയങ്ങളിലെ 14 വിദ്യാലയങ്ങളും മുണ്ടേരി ഹയർ സെക്കൻഡറി സ്കൂളുമാണ് ഈ ഈ പദ്ധതിക്കുള്ളിൽ വരുന്നത്.ക്ലസ്റ്റർ വിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് വിജ്ഞാനം, കല, സാഹിത്യം, വിനോദം, സ്പോർട്സ്, സിനിമ, മാധ്യമം എന്നീ വിവിധ മേഖലകളിൽ മികച്ച രീതിയിലുള്ള പരിശീലനത്തിലൂടെ അഭിവൃദ്ധി നേടുകയാണ് മുദ്രാകിരണം പദ്ധതി ലക്ഷ്യമിടുന്നത്.
മുദ്ര വിദ്യഭ്യാസ വികസന പദ്ധതിയുടെ ഭാഗമായി മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് വിവിധ വികസന ഫണ്ടുകളിലായി 40 കോടി രൂപ ചെലവഴിച്ചു. എംപി ഫണ്ട്, എംഎൽഎ ഫണ്ട്, തദ്ദേശ സ്ഥാപന ഫണ്ട്, പൊതുമേഖലാ സ്ഥാപനങ്ങളുടെ സിഎസ്ആർ ഫണ്ട് എന്നിവ ഉൾപ്പെടുന്നു. ഇതിലെ പ്രധാനമായും ഫണ്ട് നൽകിയത് താഴെ പറയുന്ന സ്ഥാപനങ്ങളാണ്.
പവർ ഫിനാൻസ് കോർപറേഷൻ: 3.30 കോടി, റൂറൽ ഇലക്ട്രിഫിക്കേഷൻ ലിമിറ്റഡ്: 2.70 കോടി, നാഷനൽ തെർമൽ പവർ കോർപറേഷൻ: 2.50 കോടി, നാഷനൽ ഹൈഡ്രോ പവർ കോർപറേഷൻ ലിമിറ്റഡ്: 2.10 കോടി, ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്: 1.84 കോടി, ഒായിൽ ആൻഡ് നാച്വറൽ ഗ്യാസ് ലിമിറ്റഡ്: 1.2833 കോടി, പവർ ഗ്രിഡ് കോർപറേഷൻ: 1.26 കോടി, എൻഎംഡിസി: ഒരു കോടി, എച്ച്പിസിഎൽ: 80 ലക്ഷം, കോൾ ഇന്ത്യ ലിമിറ്റഡ്: 78.94 ലക്ഷം, എസ്ജെവിഎൻ ലിമിറ്റഡ് 66.85 ലക്ഷം, ഐഒസിഎൽ ലിമിറ്റഡ്: 60 ലക്ഷം, കൊച്ചിൻ ഷിപ്പ് യാർഡ്: 89 ലക്ഷം, കേരള ഗവ. പ്ലാൻ ഫണ്ട് 4.25 കോടി, എംപി ഫണ്ട് 7.50 കോടി, എംഎൽഎ ഫണ്ട് 1.31 കോടി, എൽപി, യുപി പ്രൊജക്ടുകൾ 3.25 കോടി, കണ്ണൂർ ജില്ലാ പഞ്ചായത്ത് 20 ലക്ഷം.