സൈബർ തട്ടിപ്പുകൾ ചെറുക്കാൻ 4.5 ലക്ഷം മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ നിരോധിച്ചു


ന്യൂഡൽഹി :- സൈബർ തട്ടിപ്പുകൾ ചെറുക്കുന്നതിൻ്റെ ഭാഗമായി കേന്ദ്രം 4.5 ലക്ഷം മ്യൂൾ ബാങ്ക് അക്കൗണ്ടുകൾ നിരോധിച്ചു. സൈബർ തട്ടിപ്പുകളിലൂടെ കൈക്കലാക്കിയ കള്ളപ്പണം വെളുപ്പിക്കുന്നതിനാണ് പ്രധാനമായും ഈ അക്കൗണ്ടുകൾ ഉപയോഗിച്ചതെന്ന് കേന്ദ്ര സൈബർ സുരക്ഷാ ഏജൻസിയായ ഐ4സി കണ്ടെത്തി. മറ്റുള്ളവരുടെ തിരിച്ചറിയൽ രേഖകൾ, മേൽവിലാസം, ഫോൺ നമ്പർ എന്നിവ ഉപയോഗിച്ചുണ്ടാക്കുന്നതാണ് മ്യൂൾ അക്കൗണ്ടുകൾ. പ്രധാനമായും എസ്.ബി.ഐ, പഞ്ചാബ് നാഷണൽ ബാങ്ക്, കനറാ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, എയർടെൽ പേമെന്റ്സ് ബാങ്ക് എന്നിവ മുഖേനയാണ് തട്ടിപ്പുകൾ നടന്നതെന്നാണ് കണ്ടെത്തൽ.

മ്യൂൾ അക്കൗണ്ടുകൾ ഉപയോഗിച്ചുള്ള ബാങ്ക് തട്ടിപ്പുകൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ഐ4സിയിലെ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. മറ്റുള്ളവരുടെ പേരിലുള്ള അക്കൗണ്ടു കൾ സൈബർ തട്ടിപ്പുകാർ കള്ളപ്പണം വെളുപ്പിക്കലിനായി ഉപയോഗിക്കുന്നത് വ്യാപകമാകുന്നതായാണ് ഐ4സി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. തട്ടിപ്പുകാരന്റെ വിവരങ്ങൾ മറച്ചുവെച്ച് മോഷ്ടിച്ച പണം സ്വീകരിക്കാനും കൈമാറാനും മ്യൂൾ അക്കൗണ്ടുകൾ വഴി കഴിയും. വിവിധ എസ്.ബി.ഐ ശാഖകളിൽ 40,000 മ്യൂൾ അക്കൗണ്ടുകളാണ് കണ്ടെത്തിയത്. പഞ്ചാബ് നാഷണൽ ബാങ്കിൽ 10,000 മ്യൂൾ അക്കൗണ്ടുകളും കനറാ ബാങ്കിൽ 7000 മ്യൂൾ അക്കൗണ്ടുകളും കണ്ടത്തി. കോട്ടക് മഹീന്ദ്ര ബാങ്ക്, എയർടെൽ പേമെന്റ്സ് ബാങ്ക് എന്നിവിടങ്ങളിൽ നിന്നുമായി യഥാക്രമം 6000, 5000 മ്യൂൾ അക്കൗണ്ടുകളും കണ്ടെത്തി. ഇത്തരത്തിൽ മ്യൂൾ അക്കൗണ്ടുകൾ വഴി 17,000 കോടി രൂപയോളം തട്ടിച്ചെന്നാണ് കണക്കുകൾ.

Previous Post Next Post