കണ്ണൂരിൽ കള്ളനോട്ട് നൽകി മൊബൈൽ ഫോൺ വാങ്ങാൻ ശ്രമിക്കുന്നതിനിടെ പിടിയിലായവർക്ക് 5 വർഷം തടവും പിഴയും



കണ്ണൂർ :- കണ്ണൂർ ബസ് സ്റ്റാൻഡിലെ മൊബൈൽ ഷോപ്പിൽ കള്ളനോട്ട് നൽകി മൊബൈൽ ഫോൺ വാങ്ങാൻ ശ്രമിക്കുന്നതിനിടയിൽ പിടിയിലായ തളിപ്പറമ്പ് ചെർക്കള വി.കെ ഉബൈസ് (44), തളിപ്പറമ്പ് ഞാറ്റുവയൽ സി.എച്ച്. സിറാജ് (37) എന്നിവരെ അഞ്ചു വർഷം കഠിനതടവിനും 25,000 രൂപ പിഴ അടയ്ക്കാനും അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി ടിറ്റി ജോർജ് ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടുതൽ തടവ് അനുഭവിക്കണം.

2009 ജൂലൈ 26 ന് കടയിൽ മൊബൈൽ വാങ്ങിയ ഉബൈസ് വ്യാജ കറൻസികൾ നൽകി സംശയം തോന്നിയ ജീവനക്കാർ തടഞ്ഞുവച്ച് പൊലീസിനെ വിവരം അറിയിച്ചു. അന്നത്തെ കണ്ണൂർ സിഐ പി.പി സദാനന്ദൻ എത്തി ഇയാളിൽ നിന്ന് ഏഴായിരം രൂപയുടെ വ്യാജ കറൻസികൾ കണ്ടെടുത്തു. സിറാജിൽ നിന്ന് 30,000 രൂപയുടെ വ്യാജ കറൻസിയും കണ്ടെടു ത്തു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. പ്രോസിക്യൂഷന് വേണ്ടി അഡി ഷനൽ പബ്ലിക് പ്രോസിക്യൂട്ടർ വി.എസ്. ജയശ്രീ ഹാജരായി.

Previous Post Next Post