കൊളച്ചേരി :- നാലാംപീടിക ജെ.പി സ്മാരക കലാസംസ്കാരിക വേദി വായനശാല & ഗ്രന്ഥാലയത്തിന്റെ 35-ാംവാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ഡിസംബർ 5 വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ എൽ.നിസാറിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.കെ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. കണ്ണൂർ എക്സൈസ് സർക്കിൾ ഓഫീസ് പ്രിവന്റീവ് ഓഫീസർ നിസാർ കൂലോത്ത് വിഷയാവതരണം നിർവഹിക്കും.